മെത്രാപ്പോലീത്തയുടെ കത്ത്

പൗരോഹിത്യം സ്വീകരിച്ചശേഷം വിവാഹത്തിനും ഭാര്യയുടെ മരണശേഷം പുനർ വിവാഹത്തിനും വൈദികർക്ക് അനുവാദമില്ല എന്നത് സഭയുടെ കാനോൻ അധിഷ്ഠിത പാരമ്പര്യമാണ്. ആ സാഹചര്യത്തിൽ ഈ കാര്യം വ്യക്തിഗതമായി പരിഗണിച്ച് അനുവാദം കൊടുക്കുന്ന പതിവും ഇല്ല.…

ഈഹിദായോ താപസപ്രസ്ഥാനത്തിൽ നിന്നും സുറിയാനിസഭയിൽ ദയറാകൾ രൂപപ്പെട്ടു. ഇവിടെ ഈഹിദായ ജീവിതത്തിൻ്റെ ചില അടിസ്ഥാനസവിശേഷതകൾ നഷ്ടപ്പെടുത്താതെ അവ ഉൾക്കൊണ്ടായായിരുന്നു ആശ്രമപ്രസ്ഥാനത്തിൻ്റെ രൂപപ്പെടൽ നടന്നത്. എങ്കിലും ഇതോടൊപ്പം ഈഹിദായപ്രസ്ഥാനം നിലച്ചില്ല. അതും ഇതോടൊപ്പം തുടർന്നും…

‘ ഈഹിദായോ ‘ എന്ന പേരിലാണ് സുറിയാനിസഭയിലെ ഏകാന്തവാസം അനുഷ്ഠിക്കുന്ന സന്യാസികൾ (hermits) അറിയപ്പെടുന്നത്. ഈ സുറിയാനിപദത്തിൻ്റെ അർത്ഥം ഏകജാതൻ (monogenes/ only begotten) എന്നാണ്. ഈ പദം ക്രിസ്തുവിൻ്റെ പ്രേഷിതനാമമായിട്ടാണ് പുതിയനിയമത്തിൽ…

സുറിയാനിസന്യാസരൂപമായ ‘ ഇഹിദായോ’ ഈജിപ്ഷ്യൻ പാരമ്പര്യത്തിൽ നിന്ന് കടമെടുത്ത ആശയം അല്ല പ്രത്യുത അത് സുറിയാനിസഭയിൽ നിലവിലിരുന്ന ‘ ഉടമ്പടിയുടെ പുത്രന്മാർ (bnay qyomo) ‘ എന്ന സന്യാസപൂർവ്വപ്രതിഭാസത്തിൽ (proto monastic) നിന്നും…

സന്ന്യാസം പല മതങ്ങളിലും കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. ഓരോ മതത്തിലും ഇതു സംബന്ധിച്ച ധാരണയിൽ വ്യത്യാസമുള്ളതുകൊണ്ട് ഒരു നിർവചനം സൃഷ്ടിക്കുക എളുപ്പമല്ല. വിവിധ മതങ്ങളിൽ ഈ കാര്യത്തിൽ വൈവിധ്യം നിലനിൽക്കുമ്പോഴും ഇതിൽ ചില…

ക്രിസോസ്റ്റത്തെ സംബന്ധിച്ച് അടിസ്ഥാനപരമായി നോമ്പ് ഒരു ഭക്ഷണക്രമീകരണ(dietary)വിഷയമല്ല. അത് മനുഷ്യനും ദൈവവുമായ ബന്ധ നവീകരണ ആത്മീയപരിവർത്തന കാര്യമാണ്. നോമ്പുകാലത്ത് വ്യക്തി തൻ്റെ അനുതാപം വഴി മനസ്സ് പുതുക്കി അനുരഞ്ജനസന്നദ്ധനായി തീരേണ്ടതുണ്ട് എന്ന് അദ്ദേഹം…

ചില ഭക്ഷണ സാധനങ്ങളുടെ വർജ്ജനവും നിയന്ത്രണവും ആണ് നോമ്പിൻ്റെ പ്രധാന കാര്യപരിപാടി എന്നത് ഇന്നത്തെ പോലെ നാലാം നൂറ്റാണ്ടിലും ചിന്തിച്ചവർ ഉണ്ടായിരുന്നു. അതുകൊണ്ട് നോമ്പാചരണത്തെ സംബന്ധിച്ച ചർച്ചയിൽ ഈ വിഷയവും ക്രിസോസ്റ്റം വിഷയമാക്കുന്നുണ്ട്.…

സഭയിലെ രണ്ട് പ്രധാനപ്പെട്ട നോമ്പുകളിലൂടെയാണ് ഈ കാലത്ത് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് .നിനുവേ നോമ്പ് എന്നറിയപ്പെടുന്ന മൂന്നു നോമ്പ് നാം പിന്നിട്ടു കഴിഞ്ഞു . വലിയ നോമ്പിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ് . മിക്ക സഭാംഗങ്ങളും…

ഇപ്പോൾ മലങ്കരസഭയിൽ പ്രത്യേക അനുവാദം കൂടാതെ വിവാഹം നടത്താവുന്നത് ഞായർ , തിങ്കൾ ദിവസങ്ങളിൽ മാത്രമാണ് . എന്നാൽ ഇന്ത്യയ്ക്കു വെളിയിൽ ഉള്ളവർ അവിടെ വെച്ച് വിവാഹിതരാവുകയാണെങ്കിൽ ശനിയാഴ്ച പള്ളിയിൽ വെച്ച് അവർക്ക്…




