കഴിഞ്ഞ കുറേ കാലങ്ങളായി നമ്മൾ സമൂഹമാധ്യമങ്ങളിൽ കേട്ട് വരുന്ന പദങ്ങളാണ് മില്ലേനിയൽസ്, ജൻ-സി, ജൻ-ആൽഫ തുടങ്ങിയവ. തലമുറകളായി ആളുകളെ തരംതിരിക്കുക എന്ന ആശയം ഒരു ഔദ്യോഗിക അധികാരി സൃഷ്ടിച്ചതല്ല മറിച്ച് കാലക്രമേണ നിരവധി ഗവേഷകരുടെയും പഠിതാക്കളുടെയും ജനസംഖ്യ ശാസ്ത്രജ്ഞരുടെയും പ്രവർത്തനങ്ങളിലൂടെ ഒരു സിദ്ധാന്തമായിട്ട് (modern generation theory) വികസിച്ച് വന്നതാണ്. എന്നിരുന്നാലും ഈ ലേബലുകൾ ജനപ്രിയമാക്കുന്നതിൽ ഏറ്റവും അടുത്ത് ബന്ധമുള്ളത് Strauss and Howe, Pew Research Centre, Mark McCrindle ഘടനകൾക്കുമാണ്. യുദ്ധാനന്തര സാമ്പത്തിക വികസന കാലഘട്ടത്തിൽ വളർന്ന ബേബി ബൂമർമാർ മുതൽ ഡിജിറ്റൽ യുഗവുമായി സമ്പർക്കം പുലർത്തിയ മില്ലേനിയലുകൾ പിന്നീട് ജൻ-സി, ജൻ-ആൽഫ വരെയുള്ള തലമുറ യുടെ വ്യത്യസ്തതകൾ ആശയവിനിമയത്തെയും ജോലി ശൈലിയെയും സാമൂഹിക ഇടപെടലിനെയും സ്വാധീനിക്കുന്നുണ്ട്.
2013 — മുതൽ ജനിച്ച വ്യക്തികളാണ് ജനറേഷൻ ആൽഫ ആയി കണക്കാക്കപ്പെടുന്നത്. സാങ്കേതിക വിദ്യയും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് ജീവിതത്തിലു ടനീളം നിലനിർത്തുന്ന ഒരു തലമുറയ്ക്ക് തുടക്കമിടുന്നു. കൃത്രിമ ബുദ്ധി (AI), ഓട്ടോമേഷൻ, വെർച്ചൽ റിയാലിറ്റി (VR) എന്നിവ പോലുള്ള ദ്രുത സാങ്കേതിക പൂരോഗതികൾ ആണ് ഇവരെ നയിക്കുന്നത്. ഈ ഡിജിറ്റൽ ഇടപെടലുകളെ അവരുടെ പഠനങ്ങളിലൂടെയും ആശയവിനിമയ ങ്ങളിലൂടെയും അടിസ്ഥാന ഘടകമാക്കി മാറ്റി. ഹൈപ്പർ കണക്ടിവിറ്റിയാൽ പൂരിതമായ ഒരു ലോകത്ത് ജനിച്ച ഇവർക്ക് ഡിജിറ്റൽ അനുഭവങ്ങൾ, വോയിസ് അസിസ്റ്റൻറുകൾ, അൽഗോരിതം പ്ലാറ്റ്ഫോമുകൾ എന്നിവ അവരുടെ വികസനത്തെ ആഴത്തിൽ സ്വാധീനിക്കുന്നു. 2021-25 കാ ലയളവിൽ നിരവധി പാരൻ്റ്സിൻ്റെ ഫോണുകളിൽ നിന്ന് അവരറിയാതെ, കുട്ടികൾ ലക്ഷങ്ങളുടെ ഓൺലൈൻ ഷോപ്പിംഗ്, ഗെയിമിംഗ് ആപ്പുകൾ, ചാറ്റ് റൂംസ് ഇടപാടുകൾ എന്നിവയോടൊപ്പം സൈബർ കുറ്റകൃത്യങ്ങളിലും പങ്കാളികളാകുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ടിരുന്നു. ലോകമെമ്പാടുമുള്ള മൂന്നിൽ ഒരു കുട്ടി ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
കൂടുതലും മില്ലേനിയലുകളും (1981-96) ചില ജൻ-സി (1997-2012) മാതാപിതാക്കളും ആണ് ആദ്യത്തെ ഡിജിറ്റൽ നേറ്റീവ് മാതാപിതാക്കൾ ആയി പറയപ്പെടുന്നത്, അവർ ഡിജിറ്റൽ യുഗത്തിൻ്റെ തുടക്കകാലത്ത് ജനിച്ചതിനാൽ ഈ കാലഘട്ടത്തിലെ സാങ്കേതികവിദ്യകളോടും സോഷ്യൽ മീഡിയയോടും ഓൺലൈൻ പഠനം എന്നിവയോടും എളുപ്പത്തിൽ പൊരുത്തപ്പെടുവാൻ സാധിച്ചു.
കോവിഡ് പാൻഡെമികിനെ തുടർന്ന് ലോക്ക് ഡൗണുകളും സഞ്ചാരനിയന്ത്രണങ്ങളും ഡിജിറ്റലൈസേഷനെ ഒരു അടിയന്തര ആവശ്യമാക്കി മാറ്റി. സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകളിൽ നിന്ന് വെർച്വൽ പ്ലാറ്റ്ഫോമിലൂടെയുള്ള വിദൂര പഠനത്തിലേക്ക് മാറി. ഈ മാറ്റം വിദ്യാഭ്യാസത്തിന് തുടർച്ച ഉറപ്പാക്കുമ്പോൾ, പഠന പരിതസ്ഥിതികളെ മനുഷ്യത്വരഹിതമാക്കുകയും സാമൂഹിക ഇടപെടലുകളെ തടസ്സപ്പെടുത്തുകയും കുട്ടിക ളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ഡിജിറ്റൽ എക്സ്പോഷറിലെ ഈ കുതിച്ചുചാട്ടം അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മാനസികാരോഗ്യത്തിനും പുതിയ അപകട സാധ്യതകൾ സൃഷ്ടിച്ചു.
‘പോപ്കോൺ ബ്രെയിൻ സിൻഡ്രോം’ എന്ന ഒരു അനൗപചാരികമായ പദം ഗവേഷകനായ ഡേവിഡ് എം. ലവി കൊണ്ടുവന്നതാണ്. ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് ദ്രുതഗതിയിൽ പോപ്പ് ചെയ്യുന്ന മനസ്സിനെ ഇത് ഉപമിക്കുന്നു. അതിനാൽ വേഗത കുറഞ്ഞ ഓഫ്ലൈൻ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടുപെടുകയും ചെയ്യുന്ന ഒരു ആധുനിക മാനസികാവസ്ഥ കുട്ടികൾ ഓൺലൈനിൽ നേരിടുന്ന അപകട സാധ്യതകൾ
സൈബർ ഭീഷണി:
ഏകദേശം 20 ശതമാനം കുട്ടികൾ സോഷ്യൽ നെറ്റ്വർക്കുകൾ വഴിയും 8 ശതമാനം പേർ വീഡിയോ ഗെയിം ചാറ്റ് റൂം വഴിയും ഭീഷണി നേരിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സോഷ്യൽ സൈറ്റുകളിലൂടെ കുട്ടികളെ ചൂഷണം ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക. സ്വയം ഉപദ്രവിക്കാനും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ അയയ്ക്കുക എന്നിവ അക്രമാസക്തമായ ഉള്ളടക്കം ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിലേക്ക് കുട്ടികളെ തള്ളി വിടാൻ സാധ്യത ഉണ്ടാക്കുന്നു. ഇതിൻ്റെ പ്രത്യാഘാതങ്ങളെ തുടർന്ന് വിഷാദം, ഉത്കണ്ഠ, ആത്മഹത്യ ചിന്തകൾ എന്നീ മാന സിക പ്രശ്നങ്ങളിലേക്കും ഇവ നയിച്ചേക്കാം.
അനുജിതമായ ഉള്ളടക്കം:
കോടിക്കണക്കിന് വീഡിയോകളും വെബ്സൈറ്റുകളും ഓൺലൈനിൽ ലഭ്യമായ തിനാൽ കുട്ടികൾ നിഷ്കളങ്കമായി ബ്രൗസ് ചെയ്യുമ്പോൾ പോലും വ്യക്തത ഇല്ലാത്തതോ അസ്വസ്ഥത ഉളവാക്കുന്നതോ ആയ ഉള്ളടക്കങ്ങളിൽ ഇടറി വീഴുന്നത് അസാ ധാരണമല്ല. ചിലപ്പോൾ സമപ്രായക്കാരുടെ സമ്മർദ്ദം, ജിജ്ഞാസ എന്നിവയാൽ ഈ പ്രായത്തിൽ ഉൾക്കൊള്ളാൻ പറ്റാത്ത ഉള്ളടക്കങ്ങളിലേക്ക് തിരഞ്ഞു പോകുവാൻ സാധ്യത ഏറെയുണ്ട്.
സ്വകാര്യത ആശങ്കകൾ:
പല കുട്ടികളും അറിയാതെ അവരുടെ സ്ഥലം കുടുംബ വിവരങ്ങൾ സ്കൂൾ എന്നിവ ഉൾപ്പെടെ വിശദാംശങ്ങൾ ഓൺലൈനിൽ പങ്കിടുന്നു.
ഓൺലൈൻ ഗ്രൂമിംഗ്:
ഇൻറർനെറ്റിലൂടെ കുട്ടികളുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നത് ലൈംഗിക ചൂഷണമോ ദുരുപയോഗമോ എന്ന അത്യന്തിക ലക്ഷ്യത്തോടെ ഓൺലൈൻ വേട്ടക്കാർ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് കുട്ടികളുടെ സാധുത, ശ്രദ്ധ അല്ലെങ്കിൽ സൗഹൃദം എന്നിവയ്ക്കുള്ള ആവശ്യങ്ങൾ അവർ മുതലെടുക്കുന്നു. പലപ്പോഴും വ്യാജ ഓൺലൈൻ വ്യക്തിത്വങ്ങൾ സൃഷ്ടിച്ചും ഗെയിമിംഗ്, സ്പോർട്സ് അല്ലെങ്കിൽ സംഗീതം പോലുള്ള മേഖലകളിൽ സമാന താൽപര്യങ്ങൾ പങ്കിടുന്നതായി നടിച്ചുമാണ് ഇവർ കുറ്റകൃത്യങ്ങൾ നടത്തുക.
സെക്സ്റ്റോർഷൻ:
ഒരു ഇരയുടെ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ പങ്കിടുമെന്ന് ഭീഷണിപ്പെടുത്തി, പണമോ കൂടുതൽ ലൈംഗിക ഉള്ളടക്കങ്ങളോ ലൈംഗിക ആനുകൂല്യങ്ങളോ നൽകുന്നതിന് അവരെ ബ്ലാക്ക് മെയിൽ ചെയ്യുന്ന രീതിയാണ് ഇത്.
ഡിജിറ്റൽ ആസക്തി (addiction):
ഡിജിറ്റൽ പരിസ്ഥിതികളിലേക്കുള്ള അമിതമായ സമ്പർക്കം, ദുരുപയോഗം മു തൽ ആസക്തി വരെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളെപ്പോലും ബാധിക്കുന്നു. ഇവ ദീർഘകാല മെറ്റാബോളിക് മാറ്റങ്ങളുടെ ശൃംഖലയെ മാറ്റിമറിക്കുന്നു — സെറട്ടോണിൻ ഡോപ്പനെൻ ന്യൂറോ ട്രാൻസ്മിറ്റുകളുടെ അനുപാതകളുടെ നിയന്ത്രണം ഇല്ലാതാക്കുന്നതിലേക്ക് നയിക്കുന്നു. കഠിനമായ ലഹരിവസ്തുക്കളുടെ ദുരുപയോഗ സിൻഡ്രോമുകളിൽ കാണപ്പെടുന്നതിനോട് സമാനമായാണ് ഇതു കണ്ടു വരുന്നത്.
ഓൺലൈൻ ഉപയോഗത്തിന് ഫലപ്രദമായ മാർഗ്ഗങ്ങൾ.
ഡിജിറ്റൽ എജുക്കേഷൻ:
ഓൺലൈൻ അപകടസാധ്യതകളെ കുറിച്ച് ബോധവൽക്കരിക്കുക. അനുയോജ്യമായ ഉള്ളടക്കത്തെ പറ്റിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സൈബർഭീഷണി പോലുള്ള അപകടങ്ങളെ എങ്ങനെ തിരിച്ചറിയണമെന്നും പഠിപ്പിക്കുന്നു.
നിരീക്ഷിക്കുകയും അതിരുകൾ നിശ്ചയിക്കപ്പെടുകയും ചെയ്യുക:
ഇൻ്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കൾ വ്യക്തമായ നിയമങ്ങൾ ശക്തമായ പാസ്വേഡുകൾ ഉണ്ടാക്കുകയും സ്ക്രീൻ സമയം പരിമിത പ്പെടുത്തുകയും ചെയ്യുക. പ്രായത്തിനനുസരിച്ചുള്ള വെബ്സൈറ്റുകൾ മാത്രമെ സന്ദർശിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുക.
സേഫ് സർഫിംഗ് ക്രമീകരണങ്ങൾ ഓണാക്കുക:
(fire-wall & perental control software) ലൊക്കേഷൻ സേവനങ്ങൾ ഓഫ് ആക്കുക, സിസ്റ്റം അപ്ഡേഷൻ കൃത്യമാക്കുക, ഉപയോഗത്തിൽ അല്ലാത്ത പ്പോൾ ക്യാമറകളും വെബ്ക്യാമുകളും മൂടിവയ്ക്കുക, തുടങ്ങിയവ ഒരു പരിധിവരെ സഹായകരമാകും. കാരണം മൊത്തത്തിലുള്ള ഉപയോഗം ഇല്ലാതാക്കുക എന്നത് അവരിൽ സാങ്കേതിക വിദ്യകളെ എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നതിനെ പറ്റിയുള്ള അജ്ഞത ആണ് ഉണ്ടാക്കുന്നത്.
ഡിജിറ്റൽ ഡീറ്റോക്സിഫിക്കേഷൻ:
ഡിജിറ്റൽ ഉപക രണങ്ങളിൽ നിന്ന് ബോധപൂർവ്വം മാറ്റി കൊണ്ടുവരുന്ന ഒരു രീതിയാണ്. സ്ക്രീൻ അമിതമായി ഉപയോഗിക്കുന്നതിൽ നിന്നും മാറ്റി ഓഫ്ലൈൻ പ്രവർത്തനങ്ങൾ കൂടുതൽ ആക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കർശനമായ സമയപരിധി, വ്യക്തിഗതമായ രീതിയിൽ നടപ്പാക്കുക. നിയന്ത്രണങ്ങൾ ഓർമ്മപ്പെടുത്തുന്നതിനുള്ള അലേർട്ടുകളും സെറ്റ് ചെയ്യുക.
തുറന്ന ആശയവിനിമങ്ങളും പ്രോത്സാഹനവും:
വിധിക്കുന്നില്ലെന്ന് അറിയുമ്പോൾ മാത്രമേ കുട്ടികൾക്ക് അവ രുടെ വികാരങ്ങളും, അവൾക്കുണ്ടാകുന്ന അബദ്ധങ്ങളും മോശം അനുഭവങ്ങളെല്ലാം തുറന്നു പറയുവാനും സാധ്യതകളെ തിരിച്ചറിയാനും അവയെ നേരിടാനുള്ള കഴിവുകൾ പഠിപ്പിക്കാനും, വൈകാരിക പിന്തുണ നൽകുവാനും സഹായകമാവുകയുള്ളൂ. ഇത് മാതാപിതാക്കൾക്ക് അവരുടെ സമ്മർദ്ദങ്ങളെ നേരത്തെ തിരിച്ചറിയാനും അവയെ നേരിടാനുള്ള കഴിവുകൾ പഠിക്കാനും വൈകാരിക പിന്തുണ നൽകുവാനും സഹായകമാകും.
ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്തി കൊണ്ടുള്ള സർഗാത്മകമായ കളികൾ പരിപോഷിച്ചു കൊണ്ടും പങ്കിട്ട് കാര്യങ്ങൾ ചെയ്തതുകൊണ്ടും (വായന, പാചകം) മാതാപിതാക്കൾക്ക് കുട്ടികളുമായി സജീവ ഇടപെടലിന് സാധിക്കൂ. സ്വതന്ത്രമായ കളികൾക്ക് സുരക്ഷിതമായ ഒരു ഇടം ഒരുക്കുക, പര്യവേഷണം പ്രോൽസാഹിപ്പിക്കുക, വിശ്വാസവും സ്വതന്ത്രവും വളർത്തുന്ന ആകർഷകമായ ദിനചര്യകൾ നിലനിർത്തുക.
അടുത്ത തലമുറയുടെ രക്ഷാധികാരികൾ എന്ന നിലയിൽ ഡിജിറ്റൽ യുഗത്തിലെ അപകടങ്ങൾ മനസ്സിലാക്കുകയും ഓൺലൈനിൽ കുട്ടികളെ സംരക്ഷിക്കുന്നതിന് സജീവമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത്, ഇന്റർനെറ്റ് ദൈനംദിന ജീവിതത്തിൻ്റെ ഒരു അനിവാര്യ ഘടകമാണ്. എന്നിരുന്നാലും അവയെ എങ്ങനെ പ്രയോജനകരമായ വിധത്തിൽ വിനിയോഗിക്കാം എന്നും ദുരുപയോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാമെന്നുമുള്ള അറിവ് ഉണ്ടാവുക എന്നതുമാണ് ആവശ്യമായിട്ടുള്ളത്.

