ആനുകാലിക സ്ത്രീപക്ഷചിന്തകൾ: Gen-Z നിലപാടുകൾ

Text Size

സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ അവർ ഒരു പേരു മാത്രമല്ല ഒരു ശക്തിയും സാധ്യതയും ആണ്. വേദ പുസതകത്തിലെ സൃഷ്ടിവിവരണത്തിൽ സ്ത്രിയും പുരുഷനും പങ്കുവയ്ക്കുന്നതും ഒരേ ദൈവീക പ്രതിബിംബമാണ് (ഉല്ലത്തി 1: 27). എന്നാൽ ഇന്നത്തെ ലോകത്തിൽ സ്ത്രീയെ വിലയിരുത്തുന്നത് അങ്ങിനെയല്ല, സമൂഹം സ്ത്രിയെ മനസിലാക്കാനും വ്യാഖ്യാനിക്കാനും അതിൻ്റെതായ പരിമിതികൾ നിശ്ചയിക്കുന്നു “ A society that measure women actually limits itself” നമ്മുടെ ഭാരതീയ സംസ്ക്കാരപ്രകാരം സ്ത്രീയെ കുറിച്ച് പറയുന്നത്…

“ യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ “ സ്ത്രീയെ ആദരിക്കുന്നിടത്ത് ദൈവം വസിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. എന്നാൽ യാഥാർത്ഥ്യം എന്താണ്? സ്ത്രീയെ ആദരിച്ചിരുന്ന സംസ്ക്കാരം അവളെ അനാദരിക്കുന്ന സമൂഹമായി മാറിയിരിരിക്കുന്നു.

തിരുവെഴുത്തുകളിലൂടെ കടന്ന് പോകുമ്പോൾ വിശുദ്ധ മറിയം ഒരു സാധാരണ പെൺകുട്ടി ആയിരുന്നിട്ടും ദൈവത്തിൻ്റെ വാക്കുകൾക്ക് സംശയമോ ലോകം മുന്നോട്ട് വച്ച ചോദ്യങ്ങൾക്ക് മുൻപിലോ അവൾ പതറുന്നില്ല. മറിച്ച് അനുസരണത്തിനായി സമർപ്പിക്കുന്നു.”ഇതാ ഞാൻ കർത്താവിൻ്റെ ദാസി നിൻ്റെ വാക്കുപോലെ എനിക്ക് ഭവിക്കട്ടെ” എന്ന് പ്രഖ്യാപിക്കുന്നു.

ഇന്നത്തെ സമൂഹം സ്ത്രീയെ വിലയിരുത്തുന്നത് അവളുടെ വസ്ത്രം രൂപം, അവളുടെ Social media presence എന്നിവയിലൂടെയാണ്. Judgement is easy understanding is rare respect is powerfully ഇവിടെയാണ് Gen-Z രംഗപ്രവേശം ചെയ്യുന്നത്. My identity is not your expectation. Gen -Z doesn’t ask for permission they redefine perception.

Gen-Z girls are not breaking rules. They are breaking limitations. അവർ അതിൻ്റെ യഥാർത്ഥ അർത്ഥം തിരിച്ചു കൊണ്ടുവരുന്നു.

Equality on paper is not enough. It must be visible in people.

“ Body shaming doesn’t reduce weight, it reduce worth “ Cyber world is fast, but the damage it creates is faster.

അതുകൊണ്ട്. സ്ത്രീത്വം ഒരു rating system അല്ല അത് ഒരു divine identity ആണ്.

-അമ്മ മറിയത്തെ പോലെ വിശ്വാസം -എസ്ഥേറിനെ പോലെ ധൈര്യം -രൂത്തിനെ പോലെ വിശ്വസ്ഥത.

സ്ത്രീയെ കാണുന്ന കാഴ്ച്ചപ്പാട് മാറുമ്പോൾ സമൂഹം തന്നെ മാറും. അവളെ വിലയിരുത്തുന്ന ലോകം ചെറുതാണ് അവളെ ഉയർത്തുന്ന മനസ് മാത്രമാണ് മഹത്തായത്.

സ്ത്രീ ഒരു കുടുംബത്തിൻ്റെ ഭാഗംമാത്രമല്ല. അവൾ ഒരു വിശ്വമാനവീക മൂല്യമാണ്. സ്നേഹത്തിൻ്റെ രൂപം, കരുണയുടെ സ്പർശം, സഹനത്തിൻ്റെ നിശബ്ദ സംഗീതം. ക്രിസ്തീയ വിശ്വാസം നമ്മെ പഠിപ്പിക്കുന്നത് സ്നേഹം, ത്യാഗം, സേവനം എന്നീ മൂല്യങ്ങളാണ്. ആ സ്നേഹം തന്നെയാണ് ഒരു കുടുംബത്തെ ഉയർച്ചയിലെത്തിക്കുന്നത്. പഴയ തലമുറ നമ്മെ ത്യാഗത്തിൻ്റെ പാത പഠിപ്പിച്ചു. പുതിയ തലമുറ നമ്മുക്ക് ആത്മ ബോധത്തിൻ്റെ വെളിച്ചം നൽകി. ഈ രണ്ടിനെയും ചേർക്കുമ്പോഴാണ് ഒരു സമ്പൂർണ്ണ സ്ത്രീത്വം രൂപം കൊള്ളുന്നത്. വർത്തമാനകാല ജീവിത പരിസരങ്ങളിൽ പലപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് “Genration Gap”. ചിന്തകളിലും വ്യത്യാസങ്ങൾക്കിടയിലും ഒരു മനോഹര സത്യമാണ് നിലനിൽക്കുന്നത്. മുത്തച്ചനും പേരക്കുട്ടിയും രണ്ട് വ്യത്യസ്ഥ തലമുറയിലാണെങ്കിലും ഒരു കുടക്കീഴിൽ സ്നേഹത്തോടെ ജീവിക്കുന്നു. മൃത്തച്ഛൻ തൻ്റെ അനുഭവങ്ങളുടെ ലോകം തുറക്കുമ്പോൾ പേരക്കുട്ടി തൻ്റെ സ്വപ്നങ്ങളുടെ ആകാശം പങ്കുവയ്ക്കുന്നു. ഒരാൾക്ക് അനുഭവമുണ്ട് മറ്റൊരാൾക്ക് ആവേശമുണ്ട്. അതുകൊണ്ട് തന്നെ genaration gap പ്രശ്നമല്ല “ understanding gap ആണ് പ്രശ്നം. സ്നേഹം നിലനിൽക്കുന്ന ഇടങ്ങളിൽ generation gap ഇല്ല. അവിടെ ഒരു കുടുംബം മാത്രമാണ്. കാലംമാറം… തലമുറകൾ മാറാം… എന്നാൽ സ്നേഹത്തോടെ നിലനിൽക്കുന്ന കുടുംബബന്ധങ്ങൾക്ക് മാറ്റങ്ങൾ വരില്ല. പഴയ തലമുറ നമ്മെ വേരുകളിലേക്കാണ് നയിച്ചത്. Gen-z നമ്മെ ചിറകുകൾ നൽകി ഉയരാൻ പഠിപ്പിക്കുന്നു. ഇവ രണ്ടിനെയും ഹൃദയത്തിൻ്റെ നൂലിഴകളാൽ ബന്ധിപ്പിക്കുന്നത് കുടുംബവും, സ്ത്രീത്വവുമാണ്…

തയ്യാറാക്കിയത്:
മരിയ പി. ജെ., ആഷ്ലി ബേബി, അനഘ ജോസ്, അക്സ സജി
ചൈതന്യ യൂണിറ്റ്, സെൻ്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി, തൊടുപുഴ