യെശയ്യാ പ്രവചനം 5 -ാം അദ്ധ്യായം 11, 12b വാക്യങ്ങളിൽ ഇങ്ങനെ പറയുന്നു “അതികാലത്ത് എഴുന്നേറ്റ് മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ച് മത്തരായി സന്ധ്യാ സമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം. എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവൻ്റെ കൈവേലയെ വിചാരിക്കുന്നതുമില്ല”.
നൂറ്റാണ്ടുകൾക്ക് മുമ്പ് യെശയ്യാ പ്രവാചകനിലൂടെ പറഞ്ഞ ഈ വാക്യങ്ങൾ ഇന്നത്തെ നമ്മുടെ ജീവിത പശ്ചാത്തലത്തിലും അന്വർത്ഥമാകുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. ഈ കാലത്ത് ഇത് എങ്ങിനെ സംഭവിക്കുന്നു എന്ന് നാം ഗൗരവമായി അന്വോഷിക്കേണ്ടതാണ്. എക്കാലത്തും സമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഇത് എന്ന സൂചനയാണ് യെശയ്യാ പ്രവചകനിലൂടെ നാം വായിക്കുന്നത്. തുടർന്നും പ്രവാചകൻ പറയുന്നു (28: 8, 9) “ മേശകളൊക്കെയും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു ഒരു സ്ഥലവും ശേഷിപ്പില്ല. ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിപ്പാൻ പോകുന്നത്? ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിക്കാൻ പോകുന്നത് “. “ലഹരി “മനുഷ്യൻ്റെ ആത്മീയ ജീവിതത്തെയും ചിന്തകളെയും സാമൂഹിക ജീവിതത്തെയും മലീമസമാക്കുന്നതാണ് എന്നും വ്യക്തി ജീവിതത്തെ തകർത്ത് കളയുന്നതാണ് എന്നും നമ്മുടെ ചുറ്റുപാടും നീരീക്ഷിച്ചാൽ മനസിലാകുന്നതാണ്. ഈയൊരു പശ്ചാത്തലത്തിൽ എന്തുകൊണ്ട് യുവാക്കൾ ലഹരിയിലേക്ക് വഴുതിപ്പോകുന്നു എന്നത് ചുരുക്കമായി വിശദീകരിക്കാൻ ശ്രമിക്കുന്നു.
1. ദുഷ്സംഗതി 1 കൊരിന്ത്യർ 15: 33 ൽ പറയുന്നു. ദുഷ്സംഗതി നല്ല സ്വഭാവത്തെ നശിപ്പിക്കുന്നു. തെറ്റായ കൂട്ടുകെട്ടുളുടെയും സൃഹൃത്തുകളുടെയും സ്വാധീനം യുവാക്കളെ ലഹരിയിലേക്ക് നയിക്കാം.
2. ദൈവഭയത്തിൻ്റെയും ആത്മീയതയുടെയും കുറവ്…
സദൃശ്യവാക്യങ്ങൾ 1: 7 ൽ പറയുന്നു യഹോവ ഭക്തിയാണ് ജ്ഞാനത്തിൻ്റെ ആരംഭം. ആത്മീയ മൂല്യങ്ങൾ നഷ്ടപ്പെടുമ്പോൾ തെറ്റായ വഴികളിലേക്ക് വീഴാൻ സാധ്യതയേറയാണ്.
3. ശൂന്യതയും നിരാശയും യുവലമുറയുടെ ജീവിതത്തിലെ ശൂത്യതയും നിരാശയും അതിജീവിക്കാൻ സന്തോഷവും സമാധാനവും തെറ്റായ ഇടങ്ങളിൽ അന്വോഷിക്കുമ്പോൾ ലഹരി അവരുടെ പാതയിൽ വന്നുചേരാം.
3. ആത്മനിയന്ത്രണക്കുറവ്.
ഗലാത്യർ 5: 22-23 വാക്യങ്ങളിൽ, ആത്മാവിൻ്റെ ഫലങ്ങളിൽ “ ആത്മനിയന്ത്രണം “ ഉൾപ്പെടുന്നു. നിയന്ത്രണം ഇല്ലാത്ത ജീവിതശൈലി അപകടകരമായ ശീലങ്ങളിലേക്ക് നയിക്കും.
5. ലോകാസക്തിയും അനുകരണ മനോഭാവും റോമർ 12: 2 ൽ “ ഈ ലോകത്തോട് അനുരൂപരാകരുത്”. സിനിമ, സോഷ്യൽ മീഡിയ, കൂട്ടുകാരുടെ സമ്മർദ്ദം എന്നിവ കാരണം യുവാക്കൾ ലഹരി സ്വയം പരീക്ഷിക്കാൻ പ്രേരിതരാകാം.
4. കുടുംബ പരിപാലനക്കുറവ് സദൃശ്യവാക്യങ്ങൾ 22: 6 ൽ “കുഞ്ഞിനെ അവർ പോകേണ്ട വഴിയിൽ അഭ്യസിപ്പിക്ക”. സ്നേഹവും മാർഗ്ഗനിർദേശവും കുറയുമ്പോൾ തെറ്റായ വഴികൾ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.
5. അലസതയും ലക്ഷ്യബോധമില്ലായ്മയും സദൃശ്യവാക്യങ്ങൾ 13: 4 ൽ “മടിയൻ്റെ മോഹം ഫലമില്ലാത്തതാണ്” ജീവിതത്തിൽ വ്യക്തമായ ലക്ഷ്യങ്ങളില്ലാത്തത് തെറ്റായ ആകർഷണങ്ങളിലേക്ക് നയിക്കാം.
മദ്യ-രാസ ലഹരികളുടെ ഉപയോഗം എങ്ങനെ തടയാം.
1. ദൈവഭക്തിയിലും ആത്മീയ ജീവിതത്തിലും വളരുക.
2. നല്ല കൂട്ടായ്മ തിരഞ്ഞെടുക്കുക.
3. ശരീരം ദൈവത്തിൻ്റെ ആലയമാണെന്ന് മനസ്സിലാക്കുക.
4. ആത്മനിയന്ത്രണം അഭ്യസിക്കുക.
5. മാതാപിതാക്കൾ കുട്ടികളെ ഉത്തരവാദിത്തത്തോടെ വളർത്തുക.
6. ഉപകാരപ്രദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
6. പ്രാർത്ഥനയിലും ദൈവകൃപയിലും നിലനിൽക്കുക.
ഉപസംഹാരം എഫേസ്യർ 5: 18ൽ “വീഞ്ഞുകൊണ്ട് മത്തരാകരുത്, അതിനാൽ ദുർനടപ്പ് ഉണ്ടാകുമല്ലോ. ഇപ്രകാരം ലഹരി മനുഷ്യനെ തെറ്റായ തീരുമാനങ്ങളിലേക്കും നാശത്തിലേക്കും നയിക്കും എന്ന് ബൈബിൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഫിലിപ്പിയർ4: 8ൽ പറയുന്നതുപോലെ സത്യവും വിശുദ്ധവും നല്ലതുമായകാര്യങ്ങൾ ചിന്തിക്കുവിൻ. സർവ്വോപരി “പ്രാർത്ഥന, നല്ല കൂട്ടായ്മ ബന്ധങ്ങൾ, കുടുംബ സ്നേഹം, ആത്മീയ ജീവിതം എന്നിവയിലൂടെ യുവതലമുറയെ ലഹരിയുടെ പിടയിൽ നിന്ന് സംരക്ഷിക്കാം…
തയ്യാറാക്കിയത്:
ഷൈനി ജേക്കബ്ബ്, ജോമിനി സുധീഷ്, ലിബി സെബി, നിഷ ലിജോ, ജീന സോണി
ചൈതന്യ യൂണിറ്റ്, സെൻ്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളി, പന്നൂർ

