ആമുഖം
വി. പൗലോസിൻ്റെ പരിശുദ്ധാത്മാവിനെ ക്കുറിച്ചുള്ള പഠിപ്പിക്കലിന്റെ പ്രധാന സവിശേഷതയായി കാണുന്നത് ദൈവീകരക്ഷയിലും വിശ്വാസിയുടെ വിശുദ്ധീകരണത്തിലും പരിശുദ്ധാത്മാ വിന്റെ പങ്ക് എന്താണ് എന്നത് സംബന്ധിച്ചാണ്. ഈയൊരു ലക്ഷ്യത്തിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൗലോസിന്റെ ലേഖനങ്ങളെ ക്കുറി ച്ചുള്ള പഠനത്തിൽ, കേവലം ആത്മീയ ദാനങ്ങളിൽ നിന്ന് മാറി ഈ കേന്ദ്ര വിഷയങ്ങളുടെ ഉള്ളടക്കം മനസ്സിലാക്കാൻ ഒരു പുനരന്വഷണം ആവശ്യമാണ്. ഇതിലേക്ക് നയിക്കുന്ന ഏതാനും ചില ചിന്തകളാണ് ഈ ലേഖനത്തിന് ആധാരം.
ആത്മദാനങ്ങൾ സഭയുടെ കെട്ടുപണിക്
വിശ്വാസികൾ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ ദൗത്യം ഏറ്റെടുത്ത് നിർവ്വഹിക്കുമ്പോൾ പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തുന്നില്ലേ? പരമ്പരാഗത വീക്ഷണത്തിൽ ആത്മീയ ദാനങ്ങളെ ശാക്തീകരണമായി കരുതാനാണ് ശ്രമിച്ചിരുന്നത്. വിളിക്കപ്പെട്ടവരെയും തിരഞ്ഞെടുക്കപ്പെട്ടവരെയും
ഏതൊരു ശുശ്രൂഷയും ചെയ്യാൻ പരിശുദ്ധാത്മാവ് ശക്തരാക്കുന്നു എന്നത് ശരിയാണ്. എന്നാൽ അത്തരമൊരു ശാക്തീകരണം, ദൈവിക നിയോഗങ്ങളെ ലോകത്തിൽ നിർവ്വഹിക്കുന്നതിൽ നിന്ന് വ്യത്യസ്തമല്ല. ഫലപ്രദമായ ശുശ്രൂഷയ്ക്കു മാത്രമല്ല, വിശ്വാസികൾക്ക് ആവശ്യമായ ശക്തി നൽകുന്നതിനുമാണ് ദൈവം തന്റെ ആത്മാവിനെ അയച്ചിരിക്കുന്നത്, അത് യഥാർത്ഥ ത്തിൽ അങ്ങനെ യാണെങ്കിലും, പാപത്തെ മറികടക്കു ന്നതിനും, ആത്മീയ ഫലം പുറപ്പെടു വിക്കു ന്ന തിനും, ഫലപ്രദമായി പ്രാർത്ഥിക്കുന്നതിനും ആരാധന നടത്തു ന്നതിനും കൂടിയാണ് അത്.
ആദ്യമായി, പൗലോസ് പരിശുദ്ധാത്മാവിനെക്കുറിച്ച് പഠിപ്പിച്ചതും ഊന്നിപ്പറഞ്ഞതുമായ കാര്യങ്ങളെക്കുറിച്ചുള്ള പൊതുവായ ഒരു ധാരണയിൽ നാം മുന്നേറേണ്ടത് ആവശ്യമാണ്. ആത്മീയ ശുശ്രൂഷകളെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണങ്ങളും പരിശുദ്ധാ ത്മാ വിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മറ്റ് പഠിപ്പിക്കലുകളുമായി എങ്ങനെ യോജി ക്കുന്നു എന്നതിനെ ക്കു റിച്ചുള്ള ഒരു വീക്ഷണവും ആവശ്യമാണ്.
പരിശുദ്ധാത്മാവ് നൽകുന്ന വിശുദ്ധീകരണം
ആദിമസഭയുടെ പരിശുദ്ധാത്മാനുഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പൗലോസ് ശ്ലീഹായും പഠിപ്പിക്കുന്നതെങ്കിലും
പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള തന്റെ പഠിപ്പിക്കലിൽ, മറ്റേതൊരു മേഖലയെക്കാളും, പൗലോസ് ഊന്നി പ്പറയുന്ന രണ്ടു പ്രധാന ഘടകങ്ങൾ ഒന്ന് യേശുക്രിസ്തുവിലുള്ള രക്ഷയിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ചും രണ്ട്, രക്ഷയ്ക്കായുള്ള വിശ്വാസികളുടെ വിശുദ്ധീകരണത്തിൽ പരിശുദ്ധാത്മാവിൻ്റെ പങ്കിനെക്കുറിച്ചും ആണ്.
പൗലോസിന്റെ ലേഖനങ്ങളിൽ ആത്മാവിനെയും അതിൻ്റെ രക്ഷയെയും കുറിച്ച് നാം വായിക്കുന്നുണ്ട്.
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിക്കും [ ഗലാ 2: 3 -5, 3: 14, എഫെ. 1: 13-14] ദൈവം പരിശുദ്ധാത്മാവിനെ ദാനമായി നൽകിയിരിക്കുന്നു. [ റോമ. 5: 5, ഗലാ 3: 5, 4: 6, 1 തെസ.4: 8] അതോടൊപ്പം വിശ്വാസികളായ നാം യഥാർത്ഥത്തിൽ ക്രിസ്തുവിന്റേ താണെന്നതിന്റെ തെളിവ്
ആത്മാവിന്റെ സാന്നിധ്യമാണ്. [റോമർ. 8: 9, 14],
നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ അത്മാവ് നമ്മുടെ ആത്മാവിനോട് ചേർന്ന് സാക്ഷ്യം നൽകുന്നു.
[റോമ. 8: 16],
യേശുക്രിസ്തുവിലുള്ള രക്ഷയിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ ക്രിസ്തു എന്ന ഏകശരീരത്തിലേക്കുള്ള സ്നാനം എന്ന് വിശേഷിപ്പിക്കാം (1കൊരി.14: 13). നമ്മുടെ ഹൃദയ ങ്ങളിലേക്ക് ആത്മാവിനെ അയയ്ക്കൽ [ഗലാ. 4: 6 ]. നമ്മുടെ ഹൃദയ ങ്ങളിലേക്ക് ദൈവ സ്നേഹത്തിൻ്റെ പകരൽ [റോമ 5: 5] ജീവൻ നൽകൽ [ 2 കൊരി.3: 6]
ആന്തരിക പരിച്ഛേദനം [റോമ. 2: 29] പരിശുദ്ധാത്മാവിനാലുള്ള പുനരുജ്ജീവ നത്തിന്റെ കഴുകലും പുതുക്കലും (തിത്തോ. 3: 5, 1 കൊരി. 6: 11] തുടങ്ങി നിരവധി പഠിപ്പിക്കലുകൾ ആണ് അദ്ദേഹം നടത്തുന്നത്. ക്രിസ്തുവിലൂടെ ഏകാത്മാവിൽ ദൈവത്തിലേക്കുള്ള പ്രവേശനം എന്നും [എഫേ. 2: 18] ശിക്ഷാവിധിയിൽ നിന്നുള്ള സ്വാതന്ത്ര്യം ആത്മാവിലൂടെയാണ് നമുക്ക് ലഭിക്കുന്നത് [റോമ. 8: 1-2] എന്നും
വംശീയവും സാമൂഹികവുമായ തടസ്സങ്ങളെ തകർക്കുന്നത് ഒരേയൊരു ആത്മാവിന്റെ പ്രവൃത്തിയാണ് [1കൊരി 12: 13] എന്നും അദ്ദേഹം അടിവരയിട്ട് പറയുന്നു.
രണ്ടാമതായി യഥാർത്ഥരക്ഷ എപ്പോഴും വിശ്വാസിയുടെ ജീവിതത്തിൽ വിശുദ്ധീകരണത്തിലേക്ക് നയിക്കു മെന്ന് പൗലോസ് തന്റെ കത്തുകളിൽ ഊന്നിപ്പറയുന്നു. ഈ വിശുദ്ധീകരണം ആത്മാവിന്റെ ഒരു പ്രവൃത്തിയാണ്. [2 തെസ്സ. 2: 13]
ഈ ആശയത്തിലേക്ക് സ്വാഭാവികമായും നമ്മെ നയിക്കുന്നത് പൗലോസ് അപ്പോസ്തോലൻ്റെ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രധാനമായ ഒരു പഠിപ്പിക്കലിലേക്കാണ്. വിശുദ്ധീകരണം വിശ്വാസ ജീവിതത്തിൽ അനുപേക്ഷണീയമായിട്ടുള്ള ഒന്നാണ്. പൗലോസ് ശ്ലീഹായുടെ ചിന്തയിൽ വിശുദ്ധീകരണം എന്നത് വിശ്വാസി യുടെ ജീവിതത്തിലെ വിശുദ്ധിയുടെ അനുദിന വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
നാം അവനാൽ നയിക്കപ്പെടുമ്പോൾ ആത്മാവ് ജഡത്തിനെതിരെ പോരാടുകയും നിയമത്തിൽ നിന്ന് നമ്മെ വിടുവിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് നമ്മളിൽ നിറയുന്നു. പരിശുദ്ധാത്മാവ് തന്റെ ജനത്തെ ഭരമേൽപ്പിച്ചിരിക്കുന്ന നിധി സംരക്ഷി ക്കാൻ സഹായിക്കുന്നു, ചുരുക്കത്തിൽ, വിശുദ്ധീകരണം “ആത്മാവിനാൽ” ശക്തി പ്രാപിക്കുന്നു. അങ്ങനെ, എഫേസിയർക്ക് എഴുതിയ ലേഖനം 3: 16ൽ പൗലോസ് ഇപ്രകാരം പ്രാർത്ഥിക്കുന്നു, നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തിൽ അവന്റെ ആത്മാ വിലൂടെയുള്ള ശക്തി യാൽ ക്രിസ്തുവിശ്വാസത്തിൽ നിങ്ങളെ ശക്തിപ്പെടുത്താനും അവൻ നിങ്ങൾക്ക് വരം നൽകണമെന്നും ദൈവീക നിറവിൽ സകല പരിജ്ഞാന ത്തേക്കാളുമുപരി ക്രിസ്തു സ്നേഹത്തെ അറിയുവാൻ പ്രാപ്തരാകണമെന്നും അത്രേ.
വിശുദ്ധീകരണം യഥാർത്ഥത്തിൽ ആത്മാവിന്റെ ഒരു പ്രവൃത്തി യാണെങ്കിലും, വിശ്വാസികൾക്ക് ആത്മാ വിനോട് സഹകരിക്കാൻ കഴിയും, അങ്ങനെ ചെയ്യുകയും വേണം. വിശ്വാസികളായ നമ്മൾ ഇത് ചെയ്യുന്നത് ആത്മാവിന്റെ കാര്യങ്ങളിൽ “നമ്മുടെ മനസ്സ് ഉറപ്പിച്ചു കൊണ്ട്” അല്ലെങ്കിൽ നിരന്തരം ചിന്തിച്ചുകൊണ്ടാണ്. അങ്ങനെ ചെയ്യുമ്പോൾ പരിശുദ്ധാത്മാവിൽ നിന്നുള്ള സമാധാനം നമുക്ക് അനുഭവപ്പെടുന്നു പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നതിനാൽ, ആത്മാവിനെ നമ്മെ നയിക്കാൻ അനുവദിച്ചു കൊണ്ടും അവന്റെ നേതൃത്വം പിന്തുടർന്നു കൊണ്ടും നാം അവനുമായി കൂട്ടായ്മയിൽ ആകുന്നു.
നമ്മൾ മക്കളായതിനാലും, ആത്മാവ് നമ്മിൽ വസിക്കുകയും അതിലേക്ക് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്ന തിനാലും, നമ്മുടെ പ്രാർത്ഥന സ്നേഹത്തിന്റെയും വാത്സല്യ ത്തിന്റെയും തീവ്രമായ വ്യക്തി പരമായ പ്രതികരണത്തിന്റെയും ആയിരിക്കണം. അതിനാൽ നമുക്ക് അബ്ബാ, പിതാവേ എന്ന് ദൈവത്തെ വിളിക്കാം. [റോമ: 8: 15]. നമ്മുടെ ജീവിതത്തിൽ പാപത്തെ മറികടക്കാൻ നമ്മെ ശക്തി പ്പെടുത്താൻ ആത്മാവിനെ അനു വദിച്ചു കൊണ്ട് നാം പരിശുദ്ധാത്മാവിനോടും സഹകരി ക്കുന്നു. അധാർമികമായ എല്ലാ പ്രവർത്തിയും ഒഴിവാക്കിക്കൊണ്ട് പരിശുദ്ധാത്മാവിന്റെ ആലയങ്ങളായ നമ്മുടെ ശരീരങ്ങളിൽ നാം ദൈവത്തെ മഹത്വപ്പെടുത്തണം.
ആത്മീകവർദ്ധന വരുത്തുന്ന സംസാരം, കോപം തുടങ്ങിയ വഴികളിലൂടെ ദൈവത്തിന്റെ പരിശുദ്ധാ ത്മാവിനെ ദുഃഖിപ്പിക്കുന്നത് നാം ഒഴിവാക്കണം. പൊതുവേ, ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ നാം മരിപ്പിക്കുന്നു. കാരണം, ആത്മാവിനെ അനു സരിച്ചു നടക്കുന്നവർ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നതാണ് വാഗ്ദത്തം.
രക്ഷയിലും വിശുദ്ധീ കരണത്തിലും പരിശുദ്ധാ ത്മാവിന്റെ പ്രവർത്തനത്തിനു പുറമേ, പൗലോസ് പരാമർശി ക്കാൻ ആഗ്രഹിക്കുന്നതായി തോന്നുന്ന പരിശുദ്ധാത്മാവിന്റെ മറ്റ് പ്രവർത്തനങ്ങളുമുണ്ട്. ഇതിൽ പരിശുദ്ധാ ത്മാവിന്റെ വെളിപ്പെടുത്തലിലും പ്രകാശനത്തിലും ഉള്ള പ്രവൃത്തികൾ ഉൾപ്പെടുന്നു. [1കൊരി. 2: 6-16, എഫേ.3: 5]
ഒരു പുതിയ ഉടമ്പടി യുഗം ഉദയം ചെയ്തിരിക്കുന്നു എന്നതിന്റെ തെളിവായി പരിശുദ്ധാത്മാവ്
[2കൊരി. 3: 4-18, ഗലാ.3: 14]
ദൈവത്തിന്റെ വാഗ്ദാനങ്ങളെ നിറവേറ്റും [റോമ: 8: 11, 16-17]
വിശ്വാസികൾക്കിടയിലുള്ള കൂട്ടായ്മയുടെ അടിസ്ഥാനമായി പരിശുദ്ധാത്മാവിൽ [2കൊരി. 1: 14. എഫേ. 2: 22]
പ്രത്യാശയോടെ നാം കാത്തിരിക്കുന്നു
ഉപസംഹാരം
അപ്പോസ്തോലനായ വിശുദ്ധ പൗലോസ് മാറിവരുന്ന തന്റെ ജീവിത സാഹചര്യങ്ങളിലും യഥാർത്ഥ ക്രിസ്തു സ്നേഹത്തിലും പരിശുദ്ധാത്മാവിന്റെ നിറവിലും തന്റെ വായനക്കാരെ എങ്ങനെ സ്വാധീനിച്ചു എന്നത് പോലെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിലയിരുത്തുമ്പോഴാണ് ഈ എളിയപഠനം കൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളു എന്ന് ഓർമ്മി പ്പിക്കു വാനത്രെ ആഗ്രഹിക്കുന്നത്.

