കൂത്താട്ടുകുളം: പുതുതായി നിർമ്മിക്കുന്ന ടൗൺ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി യുടെ കട്ടിവയ്പ് ചടങ്ങ് നടത്തപ്പെട്ടു

പുരാതനമായ വടകര സെൻറ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിൽ കൂത്താട്ടുകുളത്തിൻ്റെ ഹൃദയഭാഗത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. പഴയ ദേവാലയം 1925 ജൂലൈ 3 (1100 മിഥുനം 18) ന് സ്ഥലം വാങ്ങി, മോർ യൂഹാനോൻ മാം ദോനയുടെ നാമത്തിൽ പണിത് കൂദാശ ചെയ്യ്തു. 2008 ൽ മൂവാറ്റുപുഴ ഏറ്റുമാനൂർ റോഡിന്റെ വികസനത്തിനായി K S T P ഈ ദേവാലയവും കെട്ടിടങ്ങളും ഏറ്റെടുക്കുകയും പിന്നീട് പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചു മാറ്റുകയും ചെയ്തു. തുടർന്ന് ആരാധനക്കുള്ള അവസരം നഷ്ടമായപ്പോൾ താൽക്കാലികമായി ഒരു കെട്ടിടം നിർമ്മിച്ചു ആരാധന നടത്തി വരികയും ചെയ്യുന്നു. നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് വിരാമമായി ഇപ്പോൾ ദേവാലയം നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. നിർമ്മാണത്തിൻ്റെ ആദ്യ ഘട്ടം പൂർത്തിയാക്കി ശേഷം രണ്ടാം ഘട്ട നിർമ്മാണ ജോലികൾ ജൂലൈ 23 -ാം തീയതി പള്ളിയുടെ കട്ടിളവയ്പ് ചടങ്ങോടെ ആരംഭിച്ചു. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. വികാരി ഫാ ഏലിയാസ് ജോൺ മണ്ണാത്തിക്കുളം, സഹവികാരിമാരായ ഫാ അജീഷ് ബാബു, ഫാ ഡോ അഗസ്റ്റിൻ മാത്യു, ഫാ ഗീവറുഗീസ് ബാബു എന്നിവരും സഹകാർമ്മികരായി. പള്ളി ട്രസ്റ്റിമാരും നിർമ്മാണക്കമ്മറ്റി ജനറൽ കൺവീനർമാരും കമ്മറ്റിയംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
പിറമാടം പള്ളി സംഭവം: പ്രചരണങ്ങൾ വാസ്തവ വിരുദ്ധം
കോട്ടയം: മലങ്കരസഭയുടെ കണ്ടനാട് ഈസ്റ്റ് ഭൂാസനത്തിൽപ്പെട്ട പിറമാടം സെന്റ് ജോൺസ് ബത് ലഹേം പള്ളി മലങ്കര സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട പുരാതന ദേവാലയം ആണ്. 2019 ൽ നിയമാനുസൃതം നിയമിക്കപ്പെട്ട പള്ളി വികാരി ഫാ. ജോൺ വി ജോൺ സഹവികാരി ഫാ. സിബി മാത്യു വർഗീസ് എന്നിവരെ പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് യാക്കോബായ സഭയിൽപ്പെട്ട ഏതാനും ആളുകൾ തടഞ്ഞ സാഹചര്യത്തിൽ വികാരിയും സഹവികാരിയും ചേർന്ന് മുവാറ്റുപുഴ മുനിസിഫ് കോടതയിൽ പള്ളിയിൽ തടസ്സം സൃഷ്ടിച്ചവർക്ക് എതിരെ നിരോധനം ആവശ്യപ്പെട്ടുകൊണ്ട് OS 500 /2019 ഹർജി ഫയൽ ചെയ്തു. ഈ ഹർജിയിൽ വാദം കേട്ട് നിരോധന ഉത്തരവ് നൽകുകയും ചെയ്തു. കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് അനുസരിക്കാതെ തുടർന്നും കേസിലെ എതിർ കക്ഷികൾ പള്ളി വികാരിമാരെ തടയുന്ന സാഹചര്യമുണ്ടായി. ഈയവസരത്തിൽ ഹർജിക്കാർ ബഹു കേരള ഹൈക്കോടതിയെ സമീപിക്കുകയും കോടതി പോലീസ് സംരക്ഷണം നൽകാൻ ഉത്തര വാവുകയും ചെയ്തു. ഇതേത്തുടർന്ന് പള്ളിയിൽ (17/12/2022 ൽ) വിധി നടപ്പാക്കുകയും അതു സംബന്ധിച്ച ഉത്തരവ് സ്ഥലത്ത് എത്തിച്ചേർന്ന റവന്യു അധികാരികളിൽ നിന്ന് ലഭിക്കുകയും ചെയ്തിട്ടുള്ളതാണ്. അന്നു മുതൽ മലങ്കരസഭാ വൈദികർ പ്രവേശിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും പള്ളിയുടെ അവകാശം നിയമാനുസൃതം ഏറ്റെടുക്കുകയും ചെയ്ത് വരുന്നതാണ്. വിധി നടപ്പാക്കിയ മൂവാറ്റുപുഴ തഹസിൽദാരുടെയും, പോലീസ് അധികാരികളുടെയും സാന്നിധ്യത്തിലാണ് നിയമാനുസൃത വികാരിയും വിശ്വാസികളും പള്ളിയിൽ പ്രവേശിച്ചത്. മൂവാറ്റുപുഴ തസഹിൽദാർ ഒപ്പിട്ട രേഖയിൽ പോലീസ് ഉദ്യോഗസ്ഥരും സാക്ഷികളാണ്. എന്നാൽ മൂവാറ്റുപുഴ മുനിസിഫ് കോടതി 0S 500 / 2019 കേസിൻ്റെ അന്തിമ വിധി ചില സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് തള്ളിക്കളഞ്ഞപ്പോൾ സഭയുടെ കൈവശത്തിലിരുന്ന ഈ ദൈവാലയത്തിൽ രാത്രിയുടെ മറവിൽ ഓട് ഇളക്കി പള്ളിക്ക് ഉള്ളിൽ പ്രവേശിച്ച് വലിയ കലാപ അന്തരീക്ഷം സൃഷ്ടിക്കുക ഉണ്ടായി. മേൽപ്പറഞ്ഞ മുനിസിഫിൻ്റെ അന്തിമ ഉത്തരവ് ചോദ്യം ചെയ്ത് വികാരിയും സഹവികാരിയും കൊടുത്ത ആപ്പിൽ അനുവദിച്ച് കൊണ്ട് ആണ് ഇപ്പോൾ മുവാറ്റുപുഴ സബ് ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഉത്തരവോടെ യാക്കോബായ വിഭാഗത്തിന് പള്ളിയിലും കുരിശ് പള്ളികളിലും സെമിത്തേരിയിലും പൂർണ നിരോധനം ആണ് നിലവിൽ വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ അവരുടെ വാദങ്ങൾക്ക് നിയമത്തിന്റെ പിൻബലമില്ലെന്നതും നിയമത്തിൻ്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരവും പള്ളി ഇപ്പോഴും സഭയുടെ കൈവശത്തിലാണ് എന്നുള്ളതും യാക്കോബായ വിഭാഗമാണ് യഥാർത്ഥ കൈയ്യേറ്റം നടത്തിയിരിക്കുന്നതും എന്നത് പകൽ പോലെ വ്യക്തമാണ്. വിധിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആപേക്ഷയും റവന്യു പോലീസ് അധികാരികൾക്ക് നൽകി ശേഷമാണ് വികാരിയും സഹവികാരിമാരും പള്ളിയിൽ എത്തിച്ചേർന്നത് എങ്കിലും നിയമപരമായി പള്ളിയുടെ യഥാർത്ഥ അവകാശികളെ വീണ്ടും തടയുന്ന സാഹചര്യമാണുണ്ടായത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് രാമമംഗലം പോലീസ് യാക്കോബായ വിഭാഗത്തിൽ പെട്ട വൈദികർക്കും മറ്റ് ആളുകൾക്കും എതിരെ FIR രജിസ്റ്റർ ചെയ്ത് കേസ് അന്വോഷിച്ചു കൊണ്ടിരിക്കുകയാണ്.
എൽഡേഴ്സ് ഫോറം വാർഷികം
കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ എൽഡേഴ്സ് ഫോറത്തിന്റെ വാർഷിക സമ്മേളനം ആഗസ്റ്റ് 22 ശനി രാവിലെ 9 മുതൽ ഒരു മണി വരെ സമയം പിറവം വലിയ പള്ളിയിൽ വച്ച് നടത്തപ്പെടും. ഇത് സംബന്ധിച്ചുള്ള അദിവന്ദ്യ തിരുമേനിയുടെ കൽപ്പന ഇതിനോടകം എല്ലാ പള്ളികളിലേക്കും അയച്ചിട്ടുണ്ട്. ഓരോ പള്ളിയിൽനിന്നും എൽഡേഴ്സ് ഫോറം യൂണിറ്റിലെ മുഴുവൻ അംഗങ്ങളും യോഗത്തിൽ സംബന്ധിക്കും. കേരള നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്യും. ഫാ. എബ്രാഹം കാരാമ്മേൽ, ഫാ എഡ്വേർഡ് ജോർജ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുക്കും.
പ്രീ മാര്യേജ് കോഴ്സ്
സെപ്റ്റംബർ 12 രണ്ടാം ശനിയാഴ്ച പാമ്പാക്കുട സമന്വയ സ്റ്റഡി സെൻ്റ്റിൽ വച്ച് പ്രീമാര്യേജ് കൗൺസലിംഗ് നടക്കുന്നു. രാവിലെ 9മണിക്ക് ആരംഭിക്കുന്ന കോഴ്സിന് ഫാ. എബ്രഹാം കാരാമ്മേൽ, Dr. പ്രിൻസ് സ്ലീബ, Fr എഡ്വേർഡ് ജോർജ് എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കേണ്ടവർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നൂ അഭ്യർത്ഥിക്കുന്നു.
ഫാ എഡ്വേർഡ് ജോർജ്
കോഴ്സ് ഡയറക്ടർ
Contact number/Whatsapp: +91 94959 05479
