ജന്മദിനം ആഘോഷിച്ചു




കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ എഴുപത്തിനാലാമത് ജന്മദിനം (74th Birthday) ജൂൺ 28 ഞായറാഴ്ച മുവാറ്റുപുഴ സെൻ്റ് തോമസ് കത്തീഡ്രലിൽ സമുചിതമായി ആഘോഷിച്ചു. അന്നേദിവസം അഭി. തിരുമേനി കത്തീഡ്രൽ പള്ളിയിൽ വി. കുർബാന അർപ്പിച്ചു. തുടർന്നു നടന്ന അനുമോദനസമ്മേളനത്തിൽ അങ്കമാലി ഭദ്രാസന മെത്രാപോലീത്ത അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ആറന്മുള MLA അഡ്വ. അബിൻ വർക്കി കോടിയാട്ട് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു, മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. ജോയ്സ് മേരി ആന്റണി, വാർഡ് കൗൺസിലർ ശ്രീമതി. രാജശ്രീ രാജു എന്നിവർ ആശംസകൾ നേർന്നു. ജൂബിലി വർഷത്തിൽ (75 മത് ജന്മദിനത്തിൽ) ഭവനരഹിതരായവർക്ക് ഭവനം നിർമിച്ചു നൽകുവാൻ ഉദ്ദേശിക്കുന്ന “ജൂബിലി ഭവനപദ്ധതിക്കു” അന്നേ ദിവസം തുടക്കം കുറിച്ചു. അഡ്വ അബിൻ വർക്കി മുനിസിപ്പൽ ചെയർ പേഴ്സണ് നൽകികൊണ്ട് ജൂബിലി ഭവന പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. Prof. സി. എം. മാത്യു ചാന്ത്യം, ഡോ. എം. പി മത്തായി, ഫാ. എബിൻ എബ്രാഹം, ഫാ ചെറിയാൻ പാലക്കാട്ട്മാലിൽ, ശ്രീ എം. വി പൗലോസ്, ശ്രീമതി മിനി ജോസഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിപാടികൾക്ക് വൈദികരും കത്തീഡ്രൽപ്പള്ളി ഭാരവാഹികളും നേതൃത്വം വഹിച്ചു.
അഭിനന്ദനങ്ങൾ

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വൈദികനും ഇലഞ്ഞി സെൻ്റ് ഫിലോമിനാസ് പബ്ലിക്ക് സ്കൂൾ ആൻ്റ് ജൂനിയർ കോളേജ് പ്രിൻസിപ്പലുമായ ഫാ ഡോ ജോൺ എർണ്യാ കുളത്തിൽ വൈസ്മെൻ ഇൻ്റർനാഷണൽ മിഡ്- വെസ്റ്റ് ഇന്ത്യ റീജിയൻ ഇലഞ്ഞി ടൗൺ ക്ലബ്ബിൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഡയോഡിസൻ ബുള്ളറ്റിൻ്റെ അനുമോദനങ്ങൾ.
സമന്വയ പഠന സദസ്സ്
കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പ്രവർത്തിക്കുന്ന ഓർത്തഡോക്സ് തിയോളജിക്കൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട സന്വയ എക്യുമെനിക്കൽ സ്റ്റഡി ആൻ്റ് ഡയലോഗ് സെൻ്റിൽ വച്ച് നടത്തപ്പെടുന്ന പ്രതിമാസ പഠന സംവാദ പരിപാടിയായ പഠന സദസ്സ് ഇക്കഴിഞ്ഞ 10-ാം തീയതി വെള്ളിയാഴ്ച നടന്നു. ഫാ. ജോൺ. വി. ജോൺ, ഫാ. ഡോ. ഷിബു കുര്യൻ എന്നിവർ തിരുവചന പഠനങ്ങൾക്ക് നേതൃത്വം നൽകി. അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഡയോസിസൻ ബുള്ളറ്റിനിൽ എഴുതുന്ന നിഖ്യാ വിശ്വാസപ്രമാണം ഒരു ഹൃസ്വ പഠനം എന്ന വിഷയത്തെ ആധാരമാക്കി ഫാ അജീഷ് ബാബു ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ വൈദികർ എല്ലാവരും പങ്കാളികളായി. അടുത്ത മീറ്റിംഗ് ആഗസ്റ്റ് 14 ന് നടത്താൻ തീരുമാനിച്ചു.
