News: March 2026

Text Size

ഫിലോലോഗിയ ദയറാ കൂദാശ ചെയ്തു

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ സന്യസ്തരായ വൈദികരുടെ ഭവനമായ ഫിലോലോഗിയ ദയറായുടെയും ദയറാ ചാപ്പലിൻ്റെയും കൂദാശയും പരി പിതാവായ കൗമായുടെ തിരശേഷിപ്പ് സ്ഥാപനവും 2026 ഫെബ്രുവരി 11, 12 ( ബുധൻ വ്യാഴം) തീയതികളിൽ നടത്തപ്പെട്ടു. ഓണക്കൂർ മാർ ഇഗ്നാത്തിയോസ് സെഹിയോൻ ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ അടുത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ് ദയറാ സ്ഥാപിതമായിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച നിർമ്മാണ ജോലികൾ മുഴുവൻ പൂർത്തീകരിച്ചാണ് ദയറാക്കെട്ടിടം കൂദാശയ്ക്കായി ഒരുങ്ങിയത്.

11-ാം തിയതി ബുധനാഴ്ച വൈകിട്ട് ദയറാ ചാപ്പലിൻ്റെ കൂദാശയും സഭാ പിതാവും വിശുദ്ധനുമായ മാർ കൗമ പിതാവിൻ്റെ തിരുശേഷിപ്പ് സ്ഥാപനവും നടത്തപ്പെട്ടു. 12-ാം തീയതി വ്യാഴാഴ്ച രാവിലെ കൊച്ചി മെത്രാസനത്തിൻ്റെ മെത്രാപ്പോലീത്ത അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് മാർ കൗമാ ചാപ്പലിൽ വി. കുർബ്ബാന അർപ്പിച്ചു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3 pm ന് ദയറാ ക്കെട്ടിടത്തിൻ്റെ കൂദാശയും സമർപ്പണവും നടത്തപ്പെട്ടു. തുടന്ന് ഫിലോലോഗിയ കമ്മ്യൂണിറ്റിയെക്കുറിച്ചും ദയറായെക്കുറിച്ചും തുടർപ്രവർത്തനങ്ങളെക്കുറിച്ചും അഭി ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത വിശദീകരിക്കുകയും ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കാൻ എത്തിച്ചേർന്ന മെത്രാപോലീത്തന്മാരെയും വൈദികരെയും വിശ്വാസികളെയും സ്വാഗതം ചെയ്യുകയും ചെയ്തു. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടന്ന കൂദാശാ ച്ചടങ്ങുകൾക്ക് സഭയിലെ മെത്രാപ്പോലീത്തന്മാരായ അഭി ഡോ. യാക്കോബ് മാർ ഐറേനിയോസ്, അഭി സഖറിയ മാർ നിക്കോലാവോസ്, അഭി യൂഹാനോൻ മാർ പോളിക്കാർപ്പോസ്, അഭി സഖറിയാ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലിത്തന്മാരും സഭയിലെ വൈദികരും സഭാ വിശ്വാസികളും കൂദാശ ചടങ്ങുകളിൽ പങ്കു കൊണ്ടു. ദയറാ അംഗവും കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറിയുമായ ഫാ. എബിൻ എബ്രാഹം എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

എൽഡേഴ്സ് ഫോറം ഏകദിന ധ്യാനയോഗം

കണ്ടനാട് ഈസ്റ്റ് ഭദ്രാസന എൽഡേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മാമ്മലശ്ശേരി മാർ മീഖായേൽ ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വച്ച് 2026 മാർച്ച് 5-ാം തീയതി ഏകദിന ധ്യാനയോഗം നടത്തപ്പെട്ടു. കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനി യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരനും ധ്യാന പിതാവുമായ ഫാ. ബോബി ജോസ് കട്ടികാട് ധ്യാനചിന്തകൾ പങ്കുവച്ചു. തുടർന്ന് നേത്രഭാനത്തേക്കുറിച്ച് വേളൻ്റിയർ ശ്രി. ഗോപകുമാർ വിശദമായ ക്ലാസ് എടുത്തു. പ്രസ്ഥാനത്തിൻ്റെ വൈസ് പ്രസിഡൻ്റ് ഫാ. ബിനോയ് ജോൺ സ്വാഗതവും മാമ്മലശ്ശേരി പള്ളി വികാരി ഫാ. ഷിബു കുര്യൻ നന്ദിയും പ്രകാശിപ്പിച്ചു. മാമ്മലശ്ശേരി മാർ മീഖായേൽ ഗയക സംഘം മനോഹരമായ ഗാനങ്ങൾക്ക് നേതൃത്വം നൽകി.
ധ്യാനയോഗത്തിലെ ഭദ്രാസനത്തിലെ വൈദികരും വിവിധ ഇടവകകളിൽ നിന്നായി 400 ഉം പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.

കൂത്താട്ടുകുളം കൺവൻഷന് തുടക്കമായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ കൂത്താട്ടുകുളം മേഖലയിലെ ദേവാലയങ്ങൾ ഒരുമിച്ച് നടത്തുന്ന 77 മത് കൂത്താട്ടുകുളം കൺവൻഷന് 11-ാം തീയതി ബുധനാഴ്ച തുടക്കമായി. വടകരപ്പള്ളി യുടെ ടൗൺ ചാപ്പലിലെ സന്ധ്യാ പ്രാർത്ഥനക്ക് ശേഷം ടൗൺഹാളിൽ ആരംഭിച്ച കൺവൻഷൻ ഗാനശുശ്രൂഷയോടെ ആരംഭിച്ചു. തുടർന്ന് കൺവൻഷൻ കൺവീനർ ഫാ. ഗീവറുഗീസ് വള്ളിക്കാട്ടിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് മേഖലയിലെ വൈദികരുടെയും കൺവൻഷൻ ഭാരവാഹികളുടെയും സാന്നിധ്യത്തിലും പ്രാർത്ഥനയിലും ഇടവക മെത്രാപ്പോലിത്ത ഭദ്രദീപം കൊളുത്തി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് അഭി തിരുമേനി ആമുഖ പ്രസംഗം നടത്തി. ഈ വർഷത്തെ കൺവൻഷൻ്റെ മുഖ്യ ചിന്താവിഷയമായ “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിപ്പിൻ” (മർക്കോസ് 16: 15)എന്നതിനെ അടിസ്ഥാനമാക്കി ഫാ. എബ്രാഹം കാരാമ്മേൽ സന്ദേശം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന കൺവൻഷൻ യോഗങ്ങൾക്ക് ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ. ഡോ. നൈനാൻ കെ ജോർജ്, ഫാ. സഖറിയ തോമസ് പുതുപ്പള്ളി, ഫാ. ഗീവറുഗീസ് വള്ളിക്കാട്ടിൽ എന്നിവർ മുഖ്യ പ്രസംഗകരായി.
വടകര സെൻ്റ്. ജോൺസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളം പ്രസിഡൻ്റും ഫാ. ഗീവറുഗീസ് ബേബി വൈസ് പ്രസിഡൻ്റും ശ്രി. ജോർജ് ഇടപ്പുതുശ്ശേരി സെക്രട്ടറിയും ശ്രീ. സി. കെ. ഏലിയാസ് ചമ്പോന്തയിൽ ജോ കൺവീനറുമായ കമ്മറ്റിയാണ് കൺവൻഷൻ യോഗങ്ങൾക്ക് നേതൃത്വം കൊടുത്തത്.

വൈദിക ധ്യാനം നടന്നു

കണ്ടനാട് ഈസ്റ്റ് ഭദ്രാസന വൈദികധ്യാനം മാർച്ച് 13 വെള്ളിയാഴ്ച മുവാറ്റുപുഴ അരമനപ്പള്ളിയിൽ വച്ച് നടന്നു. അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തെള്ളകം കപ്പുച്ചിൻ വിദ്യാപീഠിലെ വേദപുസ്തക അധ്യാപകനും പ്രമുഖ ധ്യാനഗുരുവുമായ ഫാ. ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ നേതൃത്വം നൽകി. യോഗത്തിന് വൈദിക സെക്രട്ടറി ഫാ. ഗീവറുഗീസ് വള്ളിക്കാട്ടിൽ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ഭദ്രാസനത്തിലെ മുഴുവൻ വൈദികരും സംബന്ധിച്ചു.

പ്രീ മാര്യേജ് കോഴ്സ്

എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിൽ, പാമ്പാക്കുട സമന്വയ സ്റ്റഡി സെൻ്ററിൽ വച്ച് പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് നടന്ന് വരുന്നു. രണ്ടാം ശനിയാഴ്ചകളിൽ രാവിലെ 9മണിക്ക് ആരംഭിക്കുന്ന കോഴ്സിന് ഫാ. എബ്രഹാം കാരാമ്മേൽ, Dr. പ്രിൻസ് സ്ലീബ, ഫാ. എഡ്വേർഡ് ജോർജ് എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കേണ്ടവർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Contact number/WhatsApp: +91 94959 05479

ഫാ. എഡ്വേർഡ് ജോർജ്
കോഴ്സ് ഡയറക്ടർ