About

കണ്ടനാട് ഡയോസിസൻ ബുള്ളറ്റിൻ

പ്രസിദ്ധീകരണചരിത്രത്തിൽ ഡയോസിസൻ ബുള്ളറ്റിൻ്റെ എക്കാലത്തെയും കരുത്ത് അതിൻ്റെ വായനക്കാരാണ്. ആഴമാർന്നതും വിമർശന പൂർവ്വവുമായ വിശകന ശൈലിയും സാമൂഹ്യ- സംസ്കാരിക രാഷ്ട്രീയ വിഷയങ്ങളോടുള്ള ബദൽ സമീപനങ്ങളും ആണ് ബുളളറ്റിൻ എക്കാലവും പിൽതുടരുന്നത്. ക്രൈസതവ സഭകളുടെ ആത്യന്തികലക്ഷ്യമായ ദൈവരാജ്യകെട്ടുപണി ഈ ലോകത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നത് നീതിയുടെയും സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും പക്ഷത്ത് നിന്ന് സഭയെയും സമുഹത്തെയും സാമുഹ്യ മാറ്റങ്ങളെയും വായിക്കാനും വിശകനം ചെയ്യാനും വിമർശിക്കാനും സാധിക്കുമ്പോഴും ക്രിസ്തീയമായ ബദൽ മാതൃകകൾ മുന്നോട്ട് വയ്ക്കാൻ സാധിക്കുമ്പോഴും ആണ്. ഈയൊരു ലക്ഷ്യത്തിൽ നിന്നു കൊണ്ടാണ് ഈ മാസിക എക്കാലവും മുന്നോട്ട് പോയതും ഇപ്പോൾ പോകുന്നതും.

വേഗത്തിൽ മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ, ഡയോസിസൻ ബുള്ളറ്റിനെ ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുന്നത് ഒരു സാങ്കേതിക നവീകരണം മാത്രമല്ല; ഇന്നത്തെ തലമുറയുടെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞുള്ള ഒരു ആത്മീയവും ദൗത്യപരവുമായ തീരുമാനമാണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷങ്ങളായി അച്ചടി രൂപത്തിൽ സഭയുടെ വിശ്വാസവും ജീവിതവും ദൗത്യവും വിശ്വസ്തമായി സഭാ ജനങ്ങളിലേക്ക് പകർന്ന ബുള്ളറ്റിൻ അതിൻ്റെ ഡിജിറ്റൽ പതിപ്പിലൂടെ വേഗത്തിൽ വായനക്കാരിലേക്ക് എത്തുകയാണ്. ദൂരദേശങ്ങളിലുള്ളവർക്കും യുവതലമുറയ്ക്കും പ്രവാസികൾക്കും വീടുകളിൽ കഴിയുന്നവർക്കും എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നായി ബുളളറ്റിൻ അതുവഴി മാറുന്നു.
എല്ലാ മാസവുമുള്ള ഡയോസിസൻ ബുള്ളറ്റിന്റെ വായനക്കാർക്ക് ബുളളറ്റിൻ്റെ വെബ്സൈറ്റ് വഴിയുള്ള വായന പുതിയ ഒരു വായനാനുഭവം നിശ്ചകമായും സമ്മാനിക്കും. നിങ്ങളെല്ലാവരെയും അതിലേക്ക് സന്തോഷപൂർവ്വം ക്ഷണിച്ചുകൊണ്ടും മാന്യ വായനക്കാർക്കായി ഈ പതിപ്പ് സന്തോഷപൂർവ്വം സമർപ്പിക്കുന്നു.

പ്രസിദ്ധീകരണ സമതിക്ക് വേണ്ടി

ഫാ. എബ്രാഹം കാരാമ്മേൽ
എഡിറ്റർ

എഡിറ്റോറിയൽ ബോർഡ്

പ്രസിഡൻ്റ്
അഭി. ഡോ. തോമസ് മാർ അത്താനാസിയോസ്
മെത്രാപ്പോലീത്ത

പബ്ലിഷർ
ഫാ. എബിൻ എബ്രാഹം,
ഭദ്രാസന സെക്രട്ടറി

എഡിറ്റർ
ഫാ. എബ്രാഹം കാരാമ്മേൽ

സർക്കുലേഷൻ മാനേജർ
ഫാ. ജിജോ മത്തായി

അംഗങ്ങൾ
പ്രൊഫ ഡോ. എം.പി. മത്തായി
ഫാ. ഗീവറുഗീസ് വള്ളിക്കാട്ടിൽ
ഫാ. സിബി മാത്യു വർഗീസ്
ശ്രി തങ്കച്ചൻ സൈമൺ
ശ്രീമതി. മിനി ജോസഫ്
ശ്രീമതി. ജയ റ്റി. ചാക്കോച്ചൻ